2012, മേയ് 4, വെള്ളിയാഴ്‌ച

പൂവ് നിര്‍മ്മാണം
പൂവ് നിര്‍മ്മാണംInkscape തുറന്ന് Draw Free Hand Tool ഉപയോഗിച്ച് ഒരു വര വരയ്ക്കുക.


Edit മെനുവിലെ clone ലെ Create Tiled Clone എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.തുറന്ന് വരുന്ന ജാലകത്തിലെ symmetry എന്ന ഭാഗത്ത് PM Reflection എന്നും Rows and Columns എന്ന ഭാത്ത് 1 X 2 എന്നും തിരഞ്ഞെടുത്ത് Create ബട്ടണ്‍ ക്ലിക്ക് ചെയ്ത് ജാലകം ക്ലോസ് ചെയ്യുക.
Edit Path By Nodes എന്ന ടൂള്‍ തിരഞ്ഞെടുത്ത് ആദ്യം വരച്ച വരയില്‍ ക്ലിക്ക് ചെയ്ത് അല്‍പം ഡ്രാഗ് ചെയ്ത് ഇതളിന്റെ രൂപത്തിലാക്കുക

Selection ടൂള്‍ ഉപയോഗിച്ച് ഇതളിനെ സിലക്ട് ചെയ്ത് Edit മെനുവിലെ clone ല്‍ നിന്നും നും Unlink Clone സെലക്ട് ചെയ്യുക


ഇതള്‍ മുഴുവനായും Select ചെയ്തതിനുശേഷം Path Menu വിലെ Union ക്ലിക്ക് ചെയ്യുക


Selection tool ഉപയോഗിച്ച് ഇതള്‍ Select ചെയ്തതിനുശേഷം കളര്‍ പെല്ലറ്റില്‍ നിന്നും അനുയോജ്യമായ കളര്‍ തിരഞ്ഞടുത്തിനുശേഷം വീണ്ടും ഒന്ന്കൂടി ഇതളില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഇതള്‍ Rotate ചെയ്യാന്‍ തയ്യാറായികഴിഞ്ഞു.
ഇതളിന്റെ മധ്യത്തില്‍ കാണുന്ന + ചിഹ്നം Rotate ചെയ്യുന്ന ആക്സിസ് ആണ് . ഇത് ഡ്രാഗ് ചെയ്ത് ഇതളിന്റെ താഴെ ഭാഗത്ത് ആയി ക്രമീകരിക്കുക.ഇതളില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Duplicate എടുക്കുക.മൂലയില്‍ ക്ലിക്ക് ചെയ്ത്അല്‍പം താഴേക്ക് ഡ്രാഗ് ചെയ്യുക വീണ്ടും Duplicate എടുക്കുക അല്‍പം താഴേക്ക് ഡ്രാഗ് ചെയ്യുക ഇങ്ങനെ ഇതളുകള്‍ ചേര്‍ത്ത് വച്ച് പൂവ് പൂര്‍ത്തിയാക്കുക.


ഇതളുകളുടെ വരകള്‍ തെളിച്ചും വേറെ നിറത്തിലും നല്‍കണമെങ്കില്‍ ആദ്യം Selection Tool എടുത്ത് എല്ലാ ഇതളുകളും Select ചെയ്യുക. Object Menu വിലെ Fill and Stroke തിരഞ്ഞെടുക്കുക.

തുറന്ന് വരുന്ന ജാലകത്തില്‍ Stroke Paint എന്ന സ്ഥലത്തില്‍ നിന്നും കളറും Stroke Style ലെ width എന്ന ഭാഗത്ത് മാറ്റങ്ങള്‍ വരുത്തി വരയുടെ Thickness ഉം മാറ്റാം.

പൂവിന്റെ മധ്യഭാഗം കൂടുതല്‍ ഭംഗിയാക്കണമെങ്കില്‍ അവിടെ കൂടുതല്‍ ഇതളുകളുള്ള ഒരു Star വച്ചാല്‍ മതിയാകും ഇതിനായി Create Stars and Polygon എന്ന ടൂള്‍ Select ചെയ്ത് മുകളില്‍ Corner എന്ന ഭാത്ത് മൂലകളുടെ എണ്ണം അന്‍പതോ അറുപതോ ആക്കുക.

Fill and Stroke ഉപയോഗിച്ച് കൂടുതല്‍ ഭംഗിയാക്കിയതിനുശേഷം അനുയോജ്യമായ വലിപ്പത്തില്‍ പൂവിന്റ നടുക്കായി ക്രമീകരിക്കുക

Selection Tool ഉപയോഗിച്ച് പൂവ് മുഴുവനായും Select ചെയ്തതിനു ശേഷം Object Menu വിലെ Group ക്ലിക്ക് ചെയ്യുക 


 

4 അഭിപ്രായങ്ങൾ:

 1. കാത്തിരുന്ന ഒരു ബ്ലോഗ്.
  ഈ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 2. അഭിനന്ദനങ്ങള്‍...വളരെ നന്നായിരിക്കുന്നു, ഇതു വളരെ പ്രയോജനം ഉള്ള വര്‍ക്കാണ് .

  മറുപടിഇല്ലാതാക്കൂ
 3. എന്റെ ദൈവമേ !!!!

  ഇത്ര നല്ല ഒരു ഐ റ്റി ബ്ലൊഗ് ഉണ്ടായിരുന്നിട്ടും 2011 മുതൽ ബ്ലോഗിങ് നടത്തുന്ന എന്നെ പോലൊരാൾ ഇവിടെ എത്താൻ ഇത്ര വൈകി എങ്കിൽ ഇന്റർനെറ്റിൽ പിച്ച വെക്കുന്ന അധ്യാപകരുടെ കാര്യം പറയാനുണ്ടോ ?

  ബ്ലോഗിന്റെ പിന്നിൽ ആരാണ് എന്ന് മനസ്സിലായില്ല. പക്ഷെ ഗംഭീരം എന്നേ പറയാനുള്ളൂ....

  അഭിനന്ദനങ്ങൾ....
  ഇംഗ്ലിഷ് ബ്ലോഗിൽ വലതു മാർജിനിൽ പ്രധാനപ്പെട്ട വിദ്യാഭ്യാസ ബ്ലോഗുകളുടെ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിലേയ്ക്ക് ഈ ബ്ലോഗും ചേര്ത്തിട്ടുണ്ട്. ഇംഗ്ലിഷ് ബ്ലോഗിൽ നിന്ന് ഒരു പോസ്റ്റ് ലിങ്കും ഉടൻ നല്കാം. എല്ലാവരും അറിയട്ടെ.

  നന്ദിയോടെ
  രാജീവ്
  English Blog

  മറുപടിഇല്ലാതാക്കൂ