2012, മേയ് 4, വെള്ളിയാഴ്‌ച

വൃത്തസ്തംഭനിര്‍മ്മാണം
വൃത്തസ്തംഭം
Inkscape തുറന്ന് ടൂള്‍ ബോക്സില്‍ നിന്ന് ചതുരം വരക്കുന്നതിനുള്ള ടൂള്‍ തിരഞ്ഞെടുക്കുക

വൃത്തം വരക്കുന്നതിനുള്ള ടൂള്‍ തിരഞ്ഞെടുത്ത് ചതുരത്തിന്റെ ഒരു വശത്ത് ചതുരത്തിന്റെ വീതി വ്യാസമാകതക്ക വിധത്തില്‍ ഒരു വൃത്തം വരയ്ക്കുക

 വൃത്തത്തില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Duplicate ക്ലിക്ക് ചെയ്യുക.
ആരോ കീ ഉപയോഗിച്ച് ചതുരത്തിന്റെ മറുവശത്തേക്ക് ഒരു വൃത്തം മാറ്റുക.ഒരു വൃത്തവും ചതുരവും Shift കി അമര്‍ത്തിപ്പിട‌ച്ച് ക്ലിക്ക് ചെയ്ത് ഒരുമിച്ച് സെലക്ട് ചെയ്യുക
Path മെനുവിലെ Union തിരഞ്ഞെടുക്കുക
താഴെയുള്ള Gradient ടൂളില്‍ ക്ലിക്ക് ചെയ്തതിനുശേഷം മുകളില്‍ ഉള്ള റേഡിയല്‍ ഗ്രേഡിയന്റ് ടൂള്‍ തിരഞ്ഞെടുത്ത് ചതുരവും വൃത്തവും കൂടിച്ചേര്‍ന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക

മുകളിലുള്ള നോഡ് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് അതിന്റ നീളം കുറയ്ക്കുക.വലത്തേക്കുള്ള നോഡ് നന്നായി നീട്ടി വയ്ക്കുക. മദ്ധ്യത്തിലുളള നോഡില്‍ ക്ലിക്ക് ചെയ്തതിനുശേഷം കളര്‍ പെല്ലറ്റില്‍ നിന്ന് വെള്ള തിരഞ്ഞെടുക്കുക . മുകളിലേക്കുള്ള നോഡ് തിരഞ്ഞെടുത്ത് കടുത്ത നിറത്തില്‍ ക്ലിക്ക് ചെയ്യുക.

1 അഭിപ്രായം: