ഗേറ്റ്
നിര്‍മ്മാണം
INKSCAPE തുറന്ന്
Create Circle tool എടുത്ത്
സ്ക്രീനില്‍ ഒരു വൃത്തം
വരയ്ക്കുക
Edit Path by nodes എന്ന
ടൂള്‍ ഉപയോഗിച്ച് വൃത്തത്തില്‍
ക്ലിക്ക് ചെയ്യുമ്പോള്‍
ഉണ്ടാകുന്ന നോടുകളില്‍
വൃത്താകൃതിയില്‍ ഉള്ളതിനെ
തിരഞ്ഞെടുത്ത് ഡ്രാഗ് ചെയ്താല്‍
വുത്തം അര്‍ദ്ധവൃത്തമായി
മാറും.
സെലക്ഷന്‍
ടൂള്‍ ഉപയോഗിച്ച് അര്‍ദ്ധവൃത്തത്തെ
സെലക്ട് ചെയ്യുക റൈറ്റ്
ബട്ടണ്‍ ക്ലിക്ക് ചെയ്ത്
ഡൂപ്ലിക്കേറ്റ് തിരഞ്ഞെടുക്കുക
അടുത്തതായി
ഡൂപ്ലിക്കേറ്റിന്റെ വലിപ്പം
കുറക്കണം .ഇതിനായി
സെലക്ട് ചെയ്തതിനുശേഷം ctrl
ഉം Shift
കി യും
ഒരുമിച്ച് അമര്‍ത്തികൊണ്ട്
ഏതെങ്കിലും ഒരുമൂലയില്‍
നിന്ന് അകത്തേക്ക് ഡ്രാഗ്
ചെയ്താല്‍ എല്ലാ വശത്ത്
നിന്നും വലിപ്പം ഒരേ പോലെ
കുറയുംഇപ്പോള്‍
ചെയ്ത പ്രവര്‍ത്തനങ്ങള്‍
ഒരു തവണ കൂടി ആവര്‍ത്തിച്ച്
രണ്ടാമത്തെ അര്‍ദ്ധവൃത്തത്തേക്കാള്‍
ചെറുതായ ഒരു ഡൂപ്ലിക്കേറ്റ്
കൂടി ഉണ്ടാക്കുക .
പുതിയ
അര്‍ദ്ധവൃത്തങ്ങള്‍ക്ക്
കളര്‍ പെല്ലറ്റില്‍ ക്ലിക്ക്
ചെയ്ത് വ്യത്യസ്ഥ നിറങ്ങള്‍
കൊടുക്കുക
ടെക്സ്റ്റ്
ടൂള്‍ ഉപയോഗിച്ച് സ്കൂളിന്റെ
പേര് ടൈപ്പ് ചെയ്യുക.
ആവശ്യത്തിന്
വലിപ്പവും നിറവും നല്‍കുക.
ഷിഫ്റ്റ്
കി ഉപയോഗിച്ച് സ്കൂളിന്റെ
പേരും രണ്ടാമത്തെ അര്‍ദ്ധവൃത്തവും
ഒരുമിച്ച് സെലക്ട് ചെയ്തതിനുശേഷം
ടെക്സ്റ്റ് മെനുവിലെ പുട്ട്
ഓണ്‍ പാത്ത് തിരഞ്ഞെടുക്കുക
ഇപ്പോള്‍ രണ്ടാമത്തെ അര്‍ദ്ധവൃത്തം സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമാകും.
Thank You for posting this kind of helpful posters, but i face difficult, i cant download this.
മറുപടിഇല്ലാതാക്കൂ