2012, ഏപ്രിൽ 25, ബുധനാഴ്‌ച

ലോഗോ നിര്‍മ്മാണം
Application > Graphics > Inkscape എന്ന രീതിയില്‍ Ink scape Open ചെയ്യുക
Tool ബാറിലെ Create rectangles and squares എന്ന ടൂളില്‍ ക്ലിക്ക് ചെയ്ത് പേജില്‍ ഒരു ചതുരം വരയ്ക്കുക.

ചതുരത്തിന്റെ Width 600 px ഉം Height 150 Px ഉം ആയി സെറ്റ് ചെയ്യുക.

ഇതിന്റെ ഫില്‍ കളര്‍ ഒഴിവാക്കാനായി Object Menu വിലെ Fill and Stroke എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ ഫില്‍ എന്ന ടാബിനു കീഴിലുള്ള X മാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക .ഇവിടെ സ്ട്രോക്ക് ഉണ്ടെങ്കില്‍ മാത്രമെ ചതുരത്തിന്റെ ഔട്ട് ലൈന്‍ കാണാന്‍ സാധിക്കൂ അതിനായി സ്ട്രോ ക്ക് പെയിന്റിലെ ഏതെങ്കിലും ഒരു കളറില്‍ ക്ലിക്ക് ചെയ്തതിനുശേഷം സ്ട്രോക്ക് വിഡ്ത്ത് 1 ആയി സെറ്റ് ചെയ്യുക

Create rectangles and squares എന്ന ടൂളില്‍ ക്ലിക്ക് ചെയ്ത് പേജില്‍ വീണ്ടും ഒരു ചതുരം വരയ്ക്കുക. ചതുരത്തിന്റെ Width 150 px ഉം Height 150 Px ഉം ആയി സെറ്റ് ചെയ്യുക. ചതുരം സെലക്ട് ചെയ്ത് ലോഗോയിലെ കളറിന് സമാന മായ കളറില്‍ ക്ലിക്ക് ചെയ്യുക .കളറിന് ഇന്റന്‍സിറ്റിപോരാ എങ്കില്‍ താഴെ ക്കാണുന്ന ഫില്‍ എന്ന ഭാഗത്തെ ഒപ്പാസിറ്റി കൂട്ടി കൊടുത്താല്‍ മതി.
കളര്‍ പെല്ലറ്റില്‍ അനുയോജ്യമായ നിറം ഇല്ലാ എങ്കില്‍ Object Menu വിലെ Fill and Stroke എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ ഫില്‍ എന്ന ടാബിനു കീഴിലുള്ള അനുയോജ്യമായ നിറം തിരഞ്ഞെടുക്കാം

അടുത്തതായി രണ്ടാമത്തെ ചതുരം വരയ്ക്കാംഇതിനായി ഒന്നാമത്തെ ചതുരം സെലക്ഷന്‍ ടൂള്‍ ഉപയോഗിച്ച് സെലക്ട് ചെയ്ത് റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Duplicate എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി

വലത്തേക്കുള്ള ആരോ കീ അല്ലങ്കില്‍ മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയത് അനുയോജ്യമായ സ്ഥലത്തേക്ക് ഇതിനെ മാറ്റുക . ചതുരം സെലക്ട് ചെയ്ത് ലോഗോയിലെ കളറിന് സമാന മായ കളറില്‍ ക്ലിക്ക് ചെയ്യുക
അടുത്തതായി ഈ ചതുരത്തിന്റെ Duplicate എടുത്ത് ആദ്യം ചെയ്തതതുപോലെ തന്നെ വലത്തേക്ക് നീക്കുക. ഈ ചതുരത്തന് ആദ്യ രണ്ടു ചതുരത്തിനേക്കാള്‍ നീളം കൊടുക്കണം
അതിനായി ചതുരത്തിന്റെ Width 300 px ഉം Height 150 Px ഉം ആയി സെറ്റ് ചെയ്യുക ഇനി കളര്‍ നല്‍കാം . ചതുരം സെലക്ട് ചെയ്ത് ലോഗോയിലെ കളറിന് സമാനമായ കളറില്‍ ക്ലിക്ക് ചെയ്യുക .

അടുത്തതായി Zoom tool ഉപയോഗിച്ച് വലുതാക്കിയതിനുശേഷം

ഓരോ ചതുരവും അനുയോജ്യമായ സ്ഥലത്തേക്ക് ഡ്രാഗ് ചെയ്ത് മാറ്റുക


ഇനി ടെക്സ്റ്റ് ടൂള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാംIT ,@ ,School എന്നീ മൂന്ന് വാക്കുകള്‍ ടൈപ്പ് ചെയ്യുക . സെലക്ഷന്‍ ടൂള്‍ ഉപയോഗിച്ച് ടെക്സ്റ്റ് സെലക്ട് ചെയ്ത് വാക്കുകളുടെ മൂലകളില്‍ ഡ്രാഗ് ചെയ്ത് അനുയോജ്യ വലിപ്പത്തിലാക്കുക.ടെക്സ്റ്റിന്റെ കളര്‍ മാറ്റണമെങ്കില്‍ കളര്‍ പെല്ലറ്റിലെ അനുയോജ്യമായ കളറില്‍ ക്ലിക്ക്
ചെയ്താല്‍ മതി.IT എന്ന വാക്കും School എന്ന വാക്കും ബോള്‍ഡാക്കണം

ലോഗോയുടെ അതേ വലിപ്പത്തില്‍ പേജ് സേവ് ചെയ്യണമെങ്കില്‍ ഫയല്‍ മെനുവിലെ പ്രോപ്പര്‍ട്ടീസ് ജാലകത്തിലെ റീസൈസ് പേജ് റ്റു കണ്ടന്റ് എന്ന ഭാഗത്തെ റീസൈസ് പേജ് റ്റു കണ്ടന്റ് ഓര്‍ സെലക്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി

അടുത്തായി സെലക്ഷന്‍ ടൂള്‍ ഉപയോഗിച്ച് ലോഗോ മുഴുവനും സെലക്ട് ചെയ്ത് ശേഷം ഒബ്ജക്ട് മെനുവിലെ group ല്‍ ക്ലിക്ക് ചെയ്ത് എല്ലാ ഒബ്ജക്ട്കളും ഒന്നാക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ